Search
Close this search box.

യുക്രൈനില്‍ നിന്ന് ഇന്ത്യയുടെ നാലാമത്തെ രക്ഷാദൗത്യ വിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു.

India's fourth rescue flight from Ukraine takes off from Bucharest.

റഷ്യ-യുക്രൈന്‍ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈനില്‍ നിന്ന് ഇന്ത്യയുടെ നാലാമത്തെ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. 198 പേരാണ് നാലാം ഘട്ടത്തില്‍ വിമാനത്തിലുള്ളത്.

ഇന്ന് രാവിലെയോടെയാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിപുലീകരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

മൂന്ന് വിമാനങ്ങളിലായി ഇതുവരെ 709 പേരാണ് യുക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. റൊമാനിയയില്‍ നിന്ന് 219 പേരാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. 250 പേര്‍ ഡല്‍ഹിയിലുമെത്തി. ഇന്ന് രാവിലെ 9 30 ഓടെ 240 പേര്‍ ഹംഗറിയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തില്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായെത്തി. ഇതില്‍ 83 മലയാളികളും ഉള്‍പ്പെടുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!