ഉക്രേനിയൻ പ്രതിസന്ധിക്ക് സൈനിക നീക്കമല്ല പരിഹാരമെന്ന് യു എ ഇ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങൾ അന്തരാഷ്ട്ര നിയമങ്ങൾ രാജ്യങ്ങളുടെ പരമാധികാരം ഇവയിൽ അധിഷ്ടിതമായിട്ടാണ് യു എ ഇ യുടെ നിലപാട് ഇത്തരം വിഷയങ്ങളിൽ സ്ഥിതി ചെയ്യുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അൻവർ ഗർഗാഷ് ഇന്ന് ഞായറാഴ്ച ട്വീറ്റ് ചെയ്തു.
“വിന്യാസവും സ്ഥാനനിർണ്ണയവും കൂടുതൽ അക്രമത്തിലേക്ക് നയിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉക്രേനിയൻ പ്രതിസന്ധിയിൽ, നയതന്ത്രം സ്വീകരിക്കാൻ എല്ലാ കക്ഷികളെയും പ്രോത്സാഹിപ്പിക്കുകയും ഈ പ്രതിസന്ധി അവസാനിപ്പിക്കുന്ന ഒരു രാഷ്ട്രീയ ഒത്തുതീർപ്പ് കണ്ടെത്താൻ ചർച്ചകൾ നടത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ മുൻഗണനകളെന്നും ”അദ്ദേഹം പറഞ്ഞു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎഇ നേരത്തെ ആവശ്യപ്പെട്ടിരുന്നു.