മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കാൻ ഇന്ന് മുതൽ ഗ്രീൻ പാസ് വേണ്ട

From today, you will not need a green pass to enter Abu Dhabi from other emirates

യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള EDE സ്കാനർ പരിശോധനയും അൽ ഹോസ്‌ൻ ആപ്പിൽ ഗ്രീൻ പാസിനുള്ള ആവശ്യകതകളും ഇന്ന് 2022 ഫെബ്രുവരി 28 തിങ്കളാഴ്ച മുതൽ നീക്കം ചെയ്യുന്നതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.

എന്നാൽ അബുദാബിയിലെ പൊതു സ്ഥലങ്ങൾ, മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ, ഹോട്ടലുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമാണ്.

പ്രതിരോധ നടപടികളോടുള്ള സമൂഹത്തിന്റെ പ്രതിജ്ഞാബദ്ധതയെ പിന്തുണച്ചുകൊണ്ട് കോവിഡ് മഹാമാരിയുടെ വീണ്ടെടുക്കൽ ഘട്ടത്തിന്റെ തുടക്കത്തിന് അനുസൃതമായാണ് ഈ തീരുമാനം.

എന്നാൽ വാക്‌സിൻ എടുക്കാത്തവർ മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പോകണമെങ്കിൽ 96 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയി ഹാജരാക്കണം എന്ന നിയമം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!