യുക്രെയ്നിൽ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് ഫുട്ബോൾ രംഗത്ത് റഷ്യ ഒറ്റപ്പെടുന്നു. ഫുട്ബോളിലെ ആഗോള ഭരണസമിതിയായ ഫിഫ (FIFA) റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി. റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഫിഫ രാജ്യത്ത് അന്താരാഷ്ട്ര മത്സരങ്ങളും അനുവദിക്കില്ലെന്ന് അറിയിച്ചു. വിവിധ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് റഷ്യക്കെതിരെ കടുത്ത നടപടികളുമായി ഫിഫ രംഗത്തെത്തിയത്.
റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. ഹോം മത്സരങ്ങൾ നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റണം. റഷ്യ എന്ന പേരിൽ കളിക്കാനാകില്ല. റഷ്യൻ പതാകയും ദേശീയ ഗാനവും ഉപയോഗിക്കാനാകില്ല. പകരം റഷ്യൻ ഫുട്ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാം.’ – ഫിഫയുടെ പ്രസ്താവനയിൽ പറഞ്ഞു.