2022 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധന വില കമ്മിറ്റി ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
നാളെ മാർച്ച് 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.23 ദിർഹമായിരിക്കും, മുൻ മാസത്തെ 2.94 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ച് മാസത്തിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്
മാർച്ചിൽ സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.12 ദിർഹമായിരിക്കും, ഫെബ്രുവരിയിൽ ഇതിന് 2.82 ദിർഹമായിരുന്നു.
മാർച്ചിൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.05 ദിർഹമായിരിക്കും, ഫെബ്രുവരിയിൽ ഇതിന് ഒരു ലിറ്ററിന് 2.75 ദിർഹമായിരുന്നു, അതേസമയം ഡീസലിന് ഫെബ്രുവരിയിലെ 2.88 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ 3.19 ദിർഹം ഈടാക്കും.
⛽ Monthly Fuel Price Announcement:
March 2022 fuel prices released by the #UAE Fuel Price Follow-up Committee pic.twitter.com/fAaL2q8iGX— Emarat (امارات) (@EmaratOfficial) February 28, 2022