ദുബായിലെ കരാമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുട്യൂബ് വ്ളോഗറും ആല്‍ബം താരവുമായ റിഫാ മെഹ്നാസിന്റെ (21) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു.
മുഹൈസിന മെഡിക്കൽ ഫിറ്റ് നസ് സെന്ററിലേക്കു കൊണ്ടുപോയി എംബാം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നു രാത്രി നാട്ടിലേയ്ക്ക്കൊ ണ്ടുപോകാനായേക്കും. കോഴിക്കോട് ബാലുശ്ശേരി കാക്കൂർ സ്വദേശിനിയായ റിഫയെ ഇന്നലെ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബായിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.