ദുബായിലെ സ്കൂളുകളിലും, യൂണിവേഴ്സിറ്റികളിലും പ്രാരംഭ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഔട്ട്ഡോർ ഏരിയകളിൽ ഇനി മാസ്ക് ആവശ്യമില്ലെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും പ്രാരംഭ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കുമായി KHDA സജ്ജമാക്കിയ പുതിയ പരിഷ്കരിച്ച സുരക്ഷാ മാനദണ്ഡങ്ങളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എന്നാൽ സ്കൂളുകൾ, സർവ്വകലാശാലകൾ, പ്രാരംഭ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശാരീരിക അകലം പാലിക്കുന്നത് തുടരണം. സ്ഥാപനങ്ങൾ പതിവായി പരിസരം അണുവിമുക്തമാക്കുന്നത് തുടരണം. സ്കൂൾ സർവ്വകലാശാലകളിലും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർമാരുടെ കോൺടാക്റ്റ് ട്രെയ്സിംഗ് തുടരും. വിദ്യാർത്ഥികളും ജീവനക്കാരും സർക്കാർ അധികാരികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. കോവിഡ് പോസിറ്റീവ് രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ മാത്രമേ സ്കൂൾ പരിസരത്തേക്ക് മടങ്ങാൻ കഴിയൂ. കോവിഡ് പോസിറ്റീവ് ആയാൽ 10 ദിവസത്തേക്ക് ഐസൊലേറ്റ് ആകണം.