യുക്രൈന് 5 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് യുഎഇ

UAE announces $ 5 million aid to Ukraine

യുക്രെയ്‌നിലെ നിലവിലെ യുദ്ധ സ്ഥിതിഗതികൾ ബാധിച്ച സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് 5 മില്യൺ യുഎസ് ഡോളർ മാനുഷിക സഹായം പ്രഖ്യാപിച്ചു. യുഎൻ റിപ്പോർട്ടുകൾ പ്രകാരം, അവശ്യ സേവനങ്ങളിലെ തടസ്സങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന യുക്രെയ്‌നിലെ ആയിരക്കണക്കിന് ആളുകളെ പിന്തുണയ്ക്കുന്നതിൽ ഈ സഹായം നിർണായകമാണ്

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇന്നലെ 2022 മാർച്ച് 1 ന് ഉക്രെയ്നിലെ യുഎൻ-ന്റെ മാനുഷിക പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാനുള്ള അപേക്ഷ ഔദ്യോഗികമായി ആരംഭിച്ചിരുന്നു.

ഉക്രേനിയൻ പ്രതിസന്ധിക്ക് സൈനിക നീക്കമല്ല പരിഹാരമെന്ന് യു എ ഇ അറിയിച്ചിരുന്നു.  ഐക്യരാഷ്ട്രസഭയുടെ നിയമങ്ങൾ അന്തരാഷ്ട്ര നിയമങ്ങൾ രാജ്യങ്ങളുടെ പരമാധികാരം ഇവയിൽ അധിഷ്ടിതമായിട്ടാണ് യു എ ഇ യുടെ നിലപാട് ഇത്തരം വിഷയങ്ങളിൽ സ്ഥിതി ചെയ്യുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അൻവർ ഗർഗാഷ് അറിയിച്ചിരുന്നു.

ന്യൂയോർക്കിൽ നടന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ യോഗത്തിൽ, യുക്രെയിനിലെ ഗുരുതരമായ സംഭവവികാസങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും തുരങ്കം വയ്ക്കുന്നുവെന്നും ഉടനടി സംഘർഷം കുറയ്ക്കാനും ശത്രുത അവസാനിപ്പിക്കാനും ഐക്യരാഷ്ട്ര സഭയിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ലാന നുസൈബെഹ് ആവശ്യപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!