പൊതുമേഖലയിലെ പ്രവാസി ജീവനക്കാർക്കായി സേവിംഗ്സ് ഫണ്ട് പദ്ധതി ആരംഭിച്ച് ദുബായ്.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായി സേവിംഗ്സ് ഫണ്ട് പദ്ധതി ആരംഭിച്ചു. എന്നാൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഈ ഫണ്ട് ഓപ്ഷണൽ ആയിരിക്കും. പ്രവാസി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സമ്പാദ്യം പരമാവധിയാക്കുന്നതിനുള്ള അവസരങ്ങൾ നൽകുന്നതിനുമാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്.
നിലവിൽ നടപ്പിലാക്കിയിട്ടുള്ള എൻഡ്-ഓഫ്-സർവീസ് ബോണസ് സംവിധാനത്തിന്റെ ഒരു പ്രധാന കൂട്ടിച്ചേർക്കലാണ് ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭം. പ്രവാസി ജീവനക്കാർക്കിടയിൽ സമ്പാദ്യ സംസ്‌കാരവും സാമ്പത്തിക ആസൂത്രണവും പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ترأست اليوم اجتماع المجلس التنفيذي، واعتمدنا إطلاق "صندوق الادخار للموظفين الأجانب في حكومة دبي" … مبادرة نوعية على مستوى المنطقة تمثل إضافة مهمة لنظام مكافآت نهاية الخدمة المطبق حالياً … وضمن المراحل المقبلة، نتطلع لتطويره ليشمل وبشكل اختياري العاملين في القطاع الخاص. pic.twitter.com/Xcyk5L7Kjg
— Hamdan bin Mohammed (@HamdanMohammed) March 2, 2022