ഉക്രേനിയൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിൽ എത്തുമ്പോൾ ഓൺ അറൈവൽ വിസ ലഭ്യമാക്കുന്നത് തുടരുകയാണെന്ന് മിറാത്തി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര വിസ രഹിത യാത്രാ കരാറുണ്ട്. ഉക്രെയ്നിലെ നിലവിലെ ദുരിത ബാധിതർക്ക് പ്രയോജനം ചെയ്യുന്നതിനായി യുഎഇ ഇന്നലെ ബുധനാഴ്ച 5 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു.