യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു.

Indian student shot dead in Ukraine

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടയില്‍, യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു.കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവമുണ്ടായത്. പോളണ്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കീവില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റതായും ഇതിനേ തുടര്‍ന്ന് പാതിവഴിയില്‍വെച്ച് തിരികെ കൊണ്ടുപോയതായും തനിക്ക് വിവരം ലഭിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!