ഒന്‍പതാം ദിവസവും റഷ്യ യുക്രൈന്‍ ആക്രമണം ശക്തമാക്കുമ്പോൾ യുക്രൈനിലെ ഏറ്റവും വലിയ സാർപോർഷ്യാ ആണവ നിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
ആണവനിലയത്തിൽ നിന്ന് തീയും പുകയും വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുക്രൈന്റെ തെക്കൻ നഗരമായ എനർഹോദറിലെ സപറോഷ്യ എന്ന ആണവ നിലയത്തിലേക്കാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആണവനിലയം റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടയില്‍ യുക്രൈനും റഷ്യയും തമ്മിൽ രണ്ടാം വട്ട ചർച്ച നടന്നെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി പറഞ്ഞു. പുടിന്റെ തീരുമാനം യുദ്ധം തുടരുക എന്നതാണെന്നാണ് റിപ്പോര്‍ട്ട്.