അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കിന് ശേഷം ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ന്യൂഡല്‍ഹി- ദുബായ് റൂട്ടില്‍ നിന്നുള്ള വണ്‍വേ നിരക്ക് ഇപ്പോള്‍ 14,000 രൂപയില്‍ താഴെയാണ്. ഒരു മാസം മുമ്പ് 40,000 രൂപ ആയിരുന്നു.
2021 ഡിസംബറില്‍ ഇന്ത്യ- യുഎഇ വിമാന ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍ കൂടുതലായിരുന്നു (1814 ദിര്‍ഹം). എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്ക് ഏകദേശം 13,660 രൂപ (665 ദിര്‍ഹം) ആണ്.