ലുലുവിന്റെ പുതിയ ഔട് ലെറ്റ് ദുബായ് ഇൻവെസ്റ്റ് മെന്റ് പാർക്കിൽ തുറന്നു. 240 ൽ അധികം ഔട്ട് ലെറ്റുകൾ പിന്നിടുന്ന 2 ഡസൻ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ പുതിയ റീടെയിൽ ഔട് ലെറ്റ് ഇന്ന് 2022 മാർച്ച് 4 വെള്ളിയാഴ്ച്ച ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്ഏരിയ 1 ൽ എം. എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ തുറന്നു
95000 വിസ്തൃതിയിൽ ആരംഭിച്ചിരിക്കുന്ന ഈ പുതിയ ലുലു ഔട് ലെറ്റിൽ സൂപ്പർമാർക്കറ്റ് വിഭവങ്ങൾക്ക് പുറമെ ഇലക്ട്രോണിക്സിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. എം. എ അഷറഫ് അലി, എം. എ സലിം, വി. നന്ദകുമാർ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.