പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ഷിയ മുസ്ലീം പള്ളിയിൽ ഇന്ന് വെള്ളിയാഴ്ച ബോംബ് പൊട്ടിത്തെറിച്ച് 30-ലധികം ആരാധകർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പെഷവാറിലെ പഴയ നഗരത്തിലെ കുച്ചാ റിസാൽദാർ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് സ്‌ഫോടനമുണ്ടായതെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ വഹീദ് ഖാൻ പറഞ്ഞു. തിരക്കേറിയ ഇടുങ്ങിയ തെരുവുകളിലൂടെ ആംബുലൻസുകൾ കുതിച്ചെത്തി പരിക്കേറ്റവരെ ലേഡി റീഡിംഗ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
രണ്ട് അക്രമികൾ പള്ളിയിലേക്ക് കടക്കാൻ ശ്രമിക്കുകയും കാവൽനിന്ന പൊലീസുകാർക്കുനേരെ വെടിയുതിർക്കുകയും ചെയ്തതായി പെഷവാർ ക്യാപിറ്റൽ സിറ്റി പൊലീസ് ഓഫീസർ ഇജാസ് അഹ്‌സൻ പറഞ്ഞു. വെടിവയ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരാൾ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.