ഉക്രൈനില്‍ നിന്നും മടങ്ങി എത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്നും ഇന്നലെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന വിദ്യാര്‍ത്ഥിയെ സുരക്ഷാ വിഭാഗം തടഞ്ഞു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിയുടെ യാത്ര തടഞ്ഞ കാര്യം കേരള ഹൗസ് അധികൃതരെ അറിയിച്ചു. വിദ്യാര്‍ത്ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ എയര്‍ ഏഷ്യ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
സുരക്ഷാ വിഭാഗം ഇക്കാര്യം കേരളാ ഹൗസ് അധികൃതരെയും വിദ്യാര്‍ഥിയുടെ രക്ഷാകര്‍ത്താക്കളെയും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കേരള ഹൗസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. യുദ്ധഭൂമിയിൽ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ എത്തിയത് എന്നതെല്ലാം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.