യുദ്ധം കൂടുതൽ ശക്തമാകുന്നതിനിടെ സാമൂഹിക മാധ്യമങ്ങൾ അപ്പാടെ റഷ്യയെ കൈവിടുന്നു.

സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് റഷ്യയിൽ പ്രവർത്തനം നിർത്തിവെക്കുന്നതിന് പിന്നാലെ യൂട്യൂബും ട്വിറ്ററും തങ്ങളുടെ നിസ്സഹകരണവും അറിയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ സാമൂഹിക മാധ്യമവിഷയത്തിൽ റഷ്യ ഏതാണ്ട് ഒറ്റപെട്ട രീതിയിലേക്ക് നീങ്ങുകകയാണ്.

2013 ൽ നിക്കോലായ്, പവൽ എന്നീ 2 സഹോദരങ്ങൾ ചേർന്ന് രൂപീകരിച്ച അന്താരാഷ്ട്ര തലത്തിലെ ഏറ്റവും പ്രമുഖ സാമൂഹിക മാധ്യമമായി വളർന്ന ടെലഗ്രാം പുതിയ റിപ്പോർട്ട് അനുസരിച്ച് റഷ്യയുടെ ഔദ്യോഗിക മാധ്യമമായ RT യെ ഇനി സ്വീകരിക്കില്ല എന്നും തങ്ങളുടെ ടെലഗ്രാമിൽ ഉൾപെടുത്തില്ല എന്നുമാണ് അറിയിച്ചിരിക്കുന്നത്.

ഇതോട് കൂടി റഷ്യയുടേതായ യുദ്ധപ്രചാരണ വിഷയങ്ങൾ ലോകത്ത് എത്തുന്നതിനുള്ള മാർഗങ്ങൾ താരതമ്യേന കുറഞ്ഞിരിക്കുകയാണ്. BBC അടക്കമുള്ള മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനം റഷ്യയിൽ നടത്തുന്നില്ല എന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!