യുഎഇയിൽ ഇന്ന് ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ചില സമയങ്ങളിൽ പൊടിപടലങ്ങളുൾപ്പെടെ ഭാഗികമായി മേഘാവൃതമായ ആകാശവും, പ്രത്യേകിച്ച് ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും നേരിയ മഴ ലഭിച്ചേക്കാം. ഇന്ന് രാത്രിയിലും നാളെ ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടായിരിക്കും.
പലയിടങ്ങളിലും നേരിയതോ മിതമായതോ ആയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 15-25 കി.മീ വേഗതയിൽ മോശം ദൃശ്യപരതയ്ക്ക് കാരണമാകും.
ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുമ്പോൾ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. അലർജിയുള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കുകയും വേണം.