Search
Close this search box.

വിസ, മാസ്റ്റർകാർഡ് റഷ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി

Visa, Mastercard suspend operations in Russia

റഷ്യയിലെ പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തിയവരുടെ പട്ടികയിൽ മാസ്റ്റർകാർഡും വിസയും. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് കമ്പനികളുടെ തീരുമാനം. കഴിഞ്ഞ ദിവസം റഷ്യയിൽ സേവനങ്ങൾ താത്കാലികമായി നിർത്തുന്നുവെന്ന് പേപാൽ അറിയിച്ചിരുന്നു.

സാമ്പത്തിക രംഗത്ത് വലിയ പ്രഹരമാണ് അധിനിവേശത്തെ തുടർന്ന് റഷ്യക്ക് നേരിടേണ്ടി വരുന്നത്. റഷ്യൻ ബാങ്കുകൾ നൽകുന്ന കാർഡുകളെ കമ്പനി പിന്തുണക്കില്ലെന്നും റഷ്യക്ക് പുറത്ത് നൽകുന്ന ഒരു കാർഡും റഷ്യൻ സ്റ്റോറുകളിലും എടിഎമ്മുകളിലും പ്രവർത്തിക്കില്ലെന്നും മാസ്റ്റർകാർഡ് ശനിയാഴ്‌ച പറഞ്ഞു. തങ്ങളെടുത്ത തീരുമാനത്തെ നിസാരമായി കാണുന്നില്ലെന്നും ഉപഭോക്താക്കൾ, പങ്കാളികൾ, സർക്കാരുകൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് റഷ്യയിൽ സേവനം താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നും മാസ്റ്റർകാർഡ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!