പാണക്കാട് ഹൈദരാലി തങ്ങളെക്കുറിച്ച് എം. എ യൂസഫലിയുടെ അനുസ്മരണം

Panakkad Hyderali M. about themselves. Remembrance of A. Yusufali

പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത സാഹോദര്യവും സ്നേഹവും കാത്തു സൂക്ഷിച്ച മഹാനായ ഒരു വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു മർഹൂം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിക്കുകയും ആ ഉയർച്ചയിൽ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളുമായി വളരെ അടുത്ത സ്നേഹബന്ധവും സാഹോദര്യവുമായിരുന്നു ഞാൻ വെച്ച് പുലർത്തി വന്നത്. ഈയടുത്ത് ആശുപത്രിയിൽ വെച്ച് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ആ സ്നേഹബന്ധം പുതുക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് എന്നോടും എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തോടും വസിയത്ത്‌ പറഞ്ഞിട്ടാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്.

കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അദ്ദേഹത്തിൻ്റെ വേർപാട് താങ്ങാൻ കഴിയുമാറാകട്ടെ. അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!