ഓപ്പറേഷൻ ഗംഗ : യുക്രൈനിൽ നിന്ന് ഇതിനകം 15920 ഇന്ത്യക്കാരെ തിരികെകൊണ്ടുവന്നതായി കേന്ദ്ര സർക്കാർ

Operation Ganga: Central government says 15,920 Indians have been repatriated from Ukraine

ഓപ്പറേഷൻ ഗംഗ വഴി യുക്രൈനിൽ നിന്ന് ഇതുവരെ 15920 ഇന്ത്യക്കാരെ തിരികെകൊണ്ടുവന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇതുവരെ 76 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തു, 15920 ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു.

ഈ 76 വിമാനങ്ങളിൽ 13 വിമാനങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറങ്ങിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.

കൂടാതെ യുദ്ധത്തിൽ തകർന്ന ഉക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’യുടെ വിജയത്തിന് ആഗോളതലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനമാണ് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പൂനെയിൽ സിംബയോസിസ് സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷൻ ഗംഗയിലൂടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ യുദ്ധമേഖലയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു.  പല വലിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിലാണെന്നും ഇനിയും യുക്രൈനിൽ കുടുങ്ങികിടക്കുന്നവർ ഗൂഗിൾ ഫോം ഫിൽ ചെയ്തു അറിയിക്കണമെന്നും അധികൃതർ അറിയിച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!