ഇന്ന് രാവിലെ അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചു. മൂടൽമഞ്ഞ് ദൂരക്കാഴ്ചയ്ക്ക് തടസ്സമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു.
ഇന്നത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച്, യുഎഇയിലുടനീളമുള്ള ആകാശം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതവും മങ്ങിയതുമായി കാണപ്പെടും.
ശരാശരി ഉയർന്ന താപനില 20-ൽ ആയിരിക്കുമെന്നും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.
പൊടികാറ്റ് വീശുമെന്നതിനാൽ പ്രത്യേകിച്ച് പകൽ സമയത്ത്, മേഘങ്ങളുടെ പ്രവർത്തനത്തോടൊപ്പം ശക്തി പ്രാപിക്കുകയും തിരശ്ചീന ദൃശ്യപരത കുറയുകയും ചെയ്യും. പൊടി കാഴ്ചയ്ക്ക് തടസ്സമാകുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അലർജിയുള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കുകയും വേണം.
#Alert #Fog_Alert #NCM pic.twitter.com/9CnIPlcG51
— المركز الوطني للأرصاد (@NCMS_media) March 7, 2022