വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥന പ്രകാരം മാനുഷിക ഇടനാഴികൾ തുറക്കുന്നതിനായി റഷ്യൻ സൈന്യം ഉക്രെയ്നിൽ 0700 GMT മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ഉച്ചക്ക് 12.30 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനാണിത്.
കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി അടക്കം 4 നഗരങ്ങളിലാണ് വെടി വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്.ഇതോടെ ഉക്രൈനിലുള്ള ബാക്കി ഇന്ത്യക്കാരെ കൂടി പെട്ടെന്ന് ഒഴിപ്പിക്കാൻ തീവ്രശ്രമം നടക്കുകയാണ്.
https://twitter.com/ANI/status/1500704609962434566?cxt=HHwWjIDR2Yi5ydMpAAAA