ദുബായിൽ മേൽനോട്ടമില്ലാതെ കിടക്കുകയാണെന്ന് കരുതിയ സ്‌കൂൾ ബസ് മോഷ്ടിച്ച് വിൽപന നടത്തിയ 2 ഏഷ്യൻ പ്രവാസികൾക്ക് ദുബായ് ക്രിമിനൽ കോടതി 184,000 ദിർഹം പിഴയും ഒരു വർഷം തടവും വിധിച്ചു.
സ്‌കൂൾ ബസ് ദീർഘനേരം മേൽനോട്ടമില്ലാതെ കിടന്നതിനാൽ ഇവർ ഈ അവസരം നോക്കി ബസ് മോഷ്ടിക്കാൻ പദ്ധതിയിടുകയായിരുന്നു. മോഷണ വിവരം ബസുടമ അറിയിച്ചതിനെ തുടർന്ന് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
പോലീസ് ജിപിഎസ് സഹായത്തോടെ ഷാർജയിലെ കാർ ഷോറൂമിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. പ്രതികളിലൊരാൾ അവിടെ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് മറ്റ് കൂട്ടാളികളുമായി ചേർന്ന് ബസ് മോഷ്ടിച്ചതായും വ്യാജ രജിസ്ട്രേഷൻ നടത്തിയതായും ഇവർ സമ്മതിച്ചു. 34,000 ദിർഹത്തിനാണ് പ്രതികൾ ബസ് ഷോറൂമിന് വിറ്റത്.