യുക്രൈനിലെ നിർദ്ധനരായ സാധാരണക്കാരെ സഹായിക്കുന്നതിനുള്ള അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ന് 30 മെട്രിക് ടൺ അടിയന്തര ആരോഗ്യ സഹായവും മെഡിക്കൽ സപ്ലൈകളും വഹിച്ചുകൊണ്ടുള്ള ഒരു വിമാനം അയച്ചതായി അധികൃതർ അറിയിച്ചു.
കുടിയൊഴിപ്പിക്കപ്പെട്ട യക്രേനിയക്കാരെയും അയൽരാജ്യങ്ങളിലെ അഭയാർത്ഥികളെയും പിന്തുണയ്ക്കാനുള്ള അന്താരാഷ്ട്ര മാനുഷിക അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായാണ് യുഎഇയുടെ ഈ നീക്കം.
”വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിൽ നമുക്ക് കഴിയുന്ന സഹായം നൽകുക” എന്നതാണ് ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവരിൽ അവശ്യ മാനുഷിക ആവശ്യങ്ങൾക്കുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയുടെ ഭാഗമാണ് മെഡിക്കൽ സാമഗ്രികളും ദുരിതാശ്വാസ സഹായങ്ങളുമായി ഒരു വിമാനം അയക്കുന്നത് എന്ന് യുക്രൈനിലെ യുഎഇ അംബാസഡർ സലേം എ അൽ-കാബി പറഞ്ഞു.