Search
Close this search box.

യുക്രൈയിനിൽ നിന്നും ഇന്ന് മാത്രം 734 പേർ കേരളത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

Chief Minister Pinarayi Vijayan said that 734 people have arrived in Kerala from Ukraine today alone.

യുക്രൈയിൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തിയവരിൽ കൂടുതൽ പേരെ ഇന്നു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇന്ന് തിങ്കളാഴ്ച്ച ഇതുവരെ 734 പേർ കേരളത്തിൽ എത്തിയിട്ടുണ്ട്. ഡെൽഹിയിൽനിന്ന് 529 പേരെയും മുംബൈയിൽനിന്ന് 205 പേരെയും ഇന്നു നാട്ടിൽ എത്തിക്കാൻ കഴിഞ്ഞു. ഇതോടെ ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞവരുടെ ആകെ എണ്ണം 2816 ആയി.

ഡെൽഹിയിൽനിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ടു ചാർട്ടേഡ് വിമാനങ്ങൾ ഇന്നു പുലർച്ചെ കൊച്ചിയിൽ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178പേരും 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173 പേരുമുണ്ടായിരുന്നു. ഇന്നു ഡെൽഹിയിൽനിന്നു കൊച്ചിയിലേക്കു ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30ന് എത്തി. ഇതിൽ 178 യാത്രക്കാർ ഉണ്ടായിരുന്നു. രാത്രി ഒരു ചാർട്ടേഡ് വിമാനം കൂടി ഡെൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. വൈകിട്ട് 7 മണിക്ക് ഡെൽഹിയിൽനിന്നു പുറപ്പെട്ട ഈ വിമാനത്തിൽ 158 യാത്രക്കാർ ഉണ്ട്.

മുംബൈ വിമാനത്താവളം വഴി ഇന്ന് 227 വിദ്യാർത്ഥികൾ എത്തി. ഇതിൽ 205 പേരെയും കേരളത്തിൽ എത്തിച്ചു. വിദ്യാർത്ഥികളെ അവരുടെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയിൽനിന്നു നാട്ടിൽ എത്തിക്കുന്നതിനു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് എത്തിയവരിൽ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാർത്ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാർത്ഥികളും നാളെ പുലർച്ചെയോടെ കേരളത്തിൽ എത്തും.
യുക്രെയിനിലെ സുമി അടക്കമുള്ള സ്ഥലങ്ങളിൽനിന്നു മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഇനിയും നാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യം സംബന്ധിച്ച് എംബസി നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം. ചുരുങ്ങിയ ദിവസങ്ങൾക്കകം എല്ലാവർക്കും നാട്ടിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts