കോട്ടയം ഈരാറ്റുപേട്ടയില്‍ നാല് വയസുകാരന്‍ വീടിന്റെ ഗേറ്റ് വീണ് മരിച്ചു : ദുബായിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു

Four-year-old boy dies after gate of house collapses in Erattupetta, Kottayam: He was returning home from Dubai

കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുന്‍ ഇമാമിന്റെ ചെറുമകന്‍ കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മരിച്ചു. പുത്തന്‍പള്ളി മുന്‍ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്സന്‍ അലി ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം.

വീടിന് മുന്നിലെ ഗേറ്റില്‍ കയറി അടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗേറ്റ് തലയില്‍ ഇടിച്ചാണ് മരണം സംഭവവിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ്. കുടുംബസമേതം ദുബായിൽ കഴിയുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!