2021 ഒക്ടോബർ ഒന്നിന് ആരംഭിച്ച എക്‌സ്‌പോ 2020 ദുബായിൽ 2022 മാർച്ച് 7 വരെ 1.74 കോടി സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള വെർച്വൽ സന്ദർശനങ്ങളുടെ എണ്ണവും 174 മില്ല്യൺ കവിഞ്ഞു. എക്‌സ്‌പോ 2020 ദുബായ് 2022 മാർച്ച് 31 വരെ നീണ്ടുനിൽക്കും. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും നടക്കുന്ന ആദ്യത്തെ വേൾഡ് എക്‌സ്‌പോ ഇവന്റാണിത്.