അർട്ട അവാർഡ് അബ്ദുൽ ഗഫൂറിന്

Abdul Ghafoor receives Arta Award

ദുബായ്: ഫസ്തീനിലെ റാമല്ല അടിസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് ട്രാൻസ്ലേറ്റർസ് അസോസിയേഷൻ (അർട്ട) ഏർപ്പെടുത്തിയ പരിഭാഷയ്ക്കുള്ള സവിശേഷ അവാർഡിന് അബ്ദുൽ ഗഫൂർ നിരത്തരികിൽ അർഹനായി. അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളിൽ നടത്തിയ പരിഭാഷകളും ബഹുഭാഷാ പാണ്ഡിത്യവും പരിഗണിച്ചാണ് അവാർഡ്.

നാല് നോവലുകളും നിരവധി കവിതകളും ചെറുകഥകളും ലേഖനങ്ങളും അറബിയിൽനിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തരായ ചില കവികളുടെ കവിതകൾ അറബിയിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. ഉറുദുവിൽ നിന്നും ഇoഗ്‌ളീഷിൽ നിന്നും കവിതകൾ അറബിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
കാസറഗോഡ് ആലിയ അറബിക് കോളേജ്, കോഴിക്കോട് ദഅവാ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ അബ്ദുൽ ഗഫൂർ കോഴിക്കോട് സർവ്വകലാശാലയിൽനിന്നു മലയാളസാഹിത്യത്തിൽ ബിരുദവും ഹിന്ദിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

ഇരുപത്തിനാലു വർഷമായി ദുബൈയിൽ പ്രവാസിയാണ്. ഇപ്പോൾ ” കലിമാത്ത് ” എന്ന പേരിൽ ദുബൈയിൽ പരിഭാഷാ സ്ഥാപനം നടത്തി വരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ അബ്ദുൽ ഗഫൂർ അർട്ട അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഇൻഡോ-അറബ് ലിറ്റററി ഫോറം എന്ന പേരിൽ ഇന്ത്യക്കാരുടെ അറബി രചനകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ ഉടമകൂടിയാണ് അബ്ദുൽ ഗഫൂർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!