ഉക്രൈനില്‍ നിന്ന തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ അധികൃതര്‍ക്ക് നന്ദി അറിയിച്ച് പാകിസ്ഥാന് വിദ്യാര്‍ത്ഥിനി. റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് യുദ്ധത്തില്‍ കുടുങ്ങിയ പാകിസ്ഥാന് വിദ്യാര്‍ത്ഥിനി അസ്മ ഷഫീഖിനെ രക്ഷപ്പെടുത്തിയത്. തനിക്ക് നല്കിയ പിന്തുണയ്ക്ക് കീവിലെ ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അസ്മ ഷഫീഖ് നന്ദി പറഞ്ഞു.
രാജ്യത്തിന് പുറത്തേക്കുള്ള ഒഴിപ്പിക്കലിനായി അസ്മയെ പടിഞ്ഞാറന്‍ ഉക്രൈനിലേക്ക് കൊണ്ടു പോവുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
‘ഞങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കുടുങ്ങിപ്പോയപ്പോള്‍ സഹായിച്ചതിന് കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ സഹായം കാരണം ഞങ്ങള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.’ അസ്മ പറഞ്ഞു.