ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഷോറൂമിൽ നിന്നും വാച്ചുകളും ആഭരണങ്ങളുമടങ്ങുന്ന 7 മില്യൺ ദിർഹത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിലായി. മോട്ടോർ ബൈക്കുകളിൽ എത്തിയാണ് മൂന്നംഗ സംഘം ഷോറൂം കുത്തിത്തുറന്ന് മോഷണം നടത്തി രക്ഷപ്പെട്ടത്.
വിലപിടിപ്പുള്ള 38 വാച്ചുകൾ, ഡയമണ്ട്, വിലപിടിപ്പുള്ള ബാഗുകൾ, 7 മില്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ എന്നിവ സംഘം മോഷ്ടിച്ചതായി ഷോറൂമിലെ ഒരു ജീവനക്കാരൻ പറഞ്ഞു. പ്രൊഫഷണൽ മോഷ്ടാക്കളായിരുന്ന മൂന്ന് പ്രതികൾ ഷോറൂമിൽ അതിക്രമിച്ച് കടക്കാൻ ഉപകരണങ്ങൾ ഉപയോഗിച്ചെങ്കിലും എമർജൻസി കോൾ ലഭിച്ച് പത്ത് മണിക്കൂറിനുള്ളിൽ ഇവരെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതികൾക്ക് മൂന്ന് വർഷം തടവും പിന്നീട് നാടുകടത്തലും ശിക്ഷ വിധിച്ചിച്ചിട്ടുണ്ട് . 7 മില്യൺ ദിർഹം പിഴയും ഇവർക്ക് വിധിച്ചിട്ടുണ്ട്. എന്നാൽ, പ്രാരംഭ വിധിയുടെ ബാക്കി ഭാഗം നിലനിർത്തിക്കൊണ്ട് ദുബായ് അപ്പീൽ കോടതി വിധി ഒരു വർഷമായി കുറച്ചു.