ലോകമെമ്പാടും വിപുലമായ ഡെലിവറി പ്രോഗ്രാമുള്ള എയർ, സീ കാർഗോ സേവന സ്ഥാപനമാണ് എബിസി കാർഗോ. ഈ വനിതാ ദിനത്തിൽ എബിസി കാർഗോ ദുബായ് അബ്രയിൽ 100 ബോട്ടുകളുടെ പരേഡ് നടത്തിയത് വളരെ ശ്രദ്ധേയമായി. എബിസി കാർഗോ സ്ഥാപകനും ചെയർമാനുമായ ഡോ. ഷെരീഫ് അബ്ദുൾ ഖാദറും വൈസ് ചെയർമാനുമായ ഷമീറ ഷെരീഫും പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. സുസ്ഥിര നാളേക്കായി സമത്വത്തോടെ ഒരുമിച്ച് നീങ്ങുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
വനിതാ ദിനാഘോഷം വൻ വിജയമാക്കാൻ ആയിരക്കണക്കിന് ആളുകൾ ദേരയിലെ സബ്ക സ്റ്റേഷനിലേക്ക് ഒഴുകിയെത്തി. ജീവനക്കാർക്കിടയിൽ സമത്വം ഉറപ്പാക്കുന്ന എബിസി മാനേജ്‌മന്റ് പ്രശംസ അർഹിക്കുന്നതായി വനിതാ ജീവനക്കാർ പറഞ്ഞു
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ സൗജന്യമായാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. എബിസി കാർഗോയുടെ റെഡ് ബ്രാൻഡിംഗിൽ അലങ്കരിച്ച ബോട്ടുകൾ അത്യാകർഷകമായി കാണപ്പെട്ടു. ഉച്ചവരെ ക്രീക്ക് ചുവന്ന് പരന്നു കിടക്കുന്ന മനോഹര കാഴ്ചയാണ് ആളുകൾ കണ്ടത്. എബിസി കാർഗോയുടെ വനിതാ ദിന പരിപാടിയുടെ ഭാഗമാകാൻ അനേകം പേർ ക്രീക്കിലേക്കെത്തി.