ദുബായ് മറീനയ്ക്കും ബ്ലൂവാട്ടേഴ്‌സ് ദ്വീപിനുമിടയിൽ പുതിയ ബോട്ട് സർവീസ് ആരംഭിച്ചതായി ദുബായ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
തിങ്കൾ മുതൽ വെള്ളി വരെയും വൈകിട്ട് 4.50 മുതൽ 11.25 വരെയും വാരാന്ത്യങ്ങളിൽ (ശനി, ഞായർ) 4.10 മുതൽ രാത്രി 11.45 വരെയും ഈ സർവീസ് പ്രവർത്തിക്കും. 5 ദിർഹമാണ് നിരക്ക്
ദുബായ് ക്രീക്ക് മറീനയിലെ (ക്രീക്ക് ഹാർബർ സ്റ്റേഷൻ) റെസിഡൻഷ്യൽ ഏരിയകളെ, ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ചുറ്റുമുള്ള ആകർഷണങ്ങളുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ലൈൻ വാരാന്ത്യങ്ങളിൽ (ശനി, ഞായർ) വൈകുന്നേരം 4 മുതൽ രാത്രി 11.55 വരെയും പ്രവർത്തിക്കും. 2 ദിർഹമാണ് നിരക്ക്.
മറീന മാളിന് സമീപമുള്ള നിലവിലുള്ള ഫെറി സ്റ്റോപ്പിൽ നിന്ന് ബോട്ടുകൾ പുറപ്പെടും, കൂടാതെ ടിക്കറ്റുകൾ ആർടിഎ കിയോസ്കിൽ നിന്ന് വാങ്ങാനാകും.