ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിര്‍ണായക ജനവിധി നിര്‍ണയിക്കുന്ന വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യമെണ്ണിയത് പോസ്റ്റല്‍ വോട്ടുകളാണ്.
ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിന് പുറമേ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ എഎപി ചരിത്ര വിജയം നേടും എന്നുമാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പ്രവചിച്ചത്. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വന്നേക്കുമെന്നാണ് പ്രവചനം. അതേസമയം മണിപ്പൂരില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് പല സര്‍വേകളുടെയും പ്രവചനം.