ഫേസ്ബുക്ക് മെറ്റയുടെ പുതിയ പ്രാദേശിക ആസ്ഥാനം ദുബായിൽ തുറന്നതായി ഷെയ്ഖ് ഹംദാൻ

Sheikh Hamdan opens Facebook Meta's new regional headquarters in Dubai

ഫേസ്ബുക്ക് ഓപ്പറേറ്ററായ മെറ്റയുടെ പുതിയ പ്രാദേശിക ആസ്ഥാനം ദുബായിൽ തുറന്നു.
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാനാണ് ഓഫീസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ട്വിറ്റിലൂടെ ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഹംദാന്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭാവി മുന്നില്‍ കണ്ടുകൊണ്ട് അന്താരാഷ്ട്ര കമ്പനികളുമായുളള സഹകരണം ദുബായ് തുടരുകയാണ്, ഹംദാന്‍ ട്വീറ്റില്‍ കുറിച്ചു.മധ്യപൂർവ്വ ദേശത്തെ ഫേസ്ബുക്കിന്‍റെ പ്രാദേശിക പ്രവർത്തനങ്ങള്‍ ദുബായിലെ ഓഫീസായിരിക്കും നിയന്ത്രിക്കുക. പുതിയ ആസ്ഥാനം യൂറോപ്പില്‍ ഉള്‍പ്പടെ 90 രാജ്യങ്ങളിലെ പണമിടപാട് സേവനം മെച്ചപ്പെടുത്തുന്നതിനുളള ഇന്നവേഷന്‍ ഹബായി പ്രവർത്തിക്കും.

മെറ്റ സിഇഒ ഷെറില്‍ സാന്‍ബർഗും പുതിയ ആസ്ഥാനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ധന ഇടപാട് സ്ഥാപനമായ വിസയും ദുബായ് ഇന്‍റർനെറ്റ് സിറ്റിയില്‍ പുതിയ ആസ്ഥാനം തുറന്നിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!