വാഹനാപകടത്തെതുടർന്ന് ഇന്ന് വ്യാഴാഴ്ച രാവിലെ തിരക്കിനിടയിൽ ദുബൈ മുതൽ അൽഐൻ വരെയുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടതായി ദുബായ് പോലീസ് അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
സിലിക്കൺ ഒയാസിസിനടുത്തുള്ള പ്രദേശത്തിലൂടെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. പോലീസും സ്ഥലത്തുണ്ടായിരുന്നു. ഇന്റർനാഷണൽ അക്കാദമിക് സിറ്റിക്ക് സമീപമുള്ള ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലും ൽ ഗതാഗതം തടസ്സമുണ്ടായി.
#حالة_الطرق | #حادث معرقل لحركة السير على شارع دبي العين بإتجاه دبي تحت جسر شارع الشيخ محمد بن زايد، يرجى اخذ الحيطة و الحذر pic.twitter.com/KdW8Q94PVd
— Dubai Policeشرطة دبي (@DubaiPoliceHQ) March 10, 2022