ഓസ്‌ട്രേലിയൻ ക്രികറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. വോണ്‍ മരിച്ച് ആറുദിവസത്തിനുശേഷമാണ് മൃതദേഹം ജന്മനാടായ മെല്‍ബണിലെത്തിയത്. പ്രത്യേക വിമാനത്തിലാണ് വോണിന്റെ മൃതദേഹം ബാങ്കോകില്‍ നിന്ന് മെല്‍ബണിലെത്തിച്ചത്.
വോണിന്റെ സംസ്‌കാരച്ചടങ്ങ് എന്ന് നടത്തുമെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. മെല്‍ബണില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.