സ്കൂളുകൾ അനുമതിയില്ലാതെ ബസ് ഫീസ് വർധിപ്പിക്കരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). സ്വകാര്യ സ്കൂളുകൾ സ്വന്തം സംവിധാനത്തിലും പുറമേനിന്നും ഗതാഗത സൗകര്യമൊരുക്കാറുണ്ട്. പുറമേനിന്നുള്ള ബസുകളുടെ സേവനം ഉപയോഗപ്പെടുത്തിയാലും ഫീസ് കൂട്ടുമ്പോൾ കെഎച്ച്ഡിഎ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ലൈസൻസ് വിഭാഗം തലവൻ മുഹമ്മദ് അഹമ്മദ് ദർവീശ് വ്യക്തമാക്കി.
ബസ് ഫീസ് കൂട്ടുമെന്ന നോട്ടിസിനെതിരെ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഒന്നിലധികം കുട്ടികളെ സ്കൂളിലയയ്ക്കുന്നവർക്ക് ഇതു താങ്ങാനാകില്ലെന്നാണ് പരാതി.