യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രത്യേക സെല്‍ ; 10 കോടി വകയിരുത്തിയതായി ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി.

Special cell for further study of students returning from Ukraine; Finance Minister announces Rs 10 crore in budget

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇവർക്കായി നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുമെന്നും ഇതിന്റെ ആവശ്യങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. ബജറ്റ് പ്രഖ്യാപന പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. ഇതിന്റെ ആവശ്യങ്ങള്‍ക്കായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രത്യേക ഡാറ്റാബാങ്ക് നോര്‍ക്ക വകുപ്പ് തയ്യാറാക്കും’- മന്ത്രി പറഞ്ഞു…

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!