യുക്രൈന്‍ ലാബുകളിലെ അപകടകാരികളായ രോ​ഗാണുക്കളെ നശിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകാരോ​ഗ്യ സംഘടന.

The World Health Organization (WHO) has called for the destruction of dangerous pathogens in Ukrainian labs.

റഷ്യൻ സൈനികാക്രമണം കനത്തിരിക്കെ യുക്രെയ്നോട് രാജ്യത്തെ ലാബുകളിലെ അപകടകാരികളായ രോ​ഗാണുക്കളുടെ സാമ്പിളുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകാരോ​ഗ്യ സംഘടന. റഷ്യൻ ആക്രമണത്തിൽ ലാബുകൾ തകർന്ന് രോ​ഗാണുക്കൾ പടർന്നാൽ ലോകത്ത് മഹാമാരികൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമാെരു നിർദ്ദേശം.

രാജ്യത്തെ ലാബുകളിൽ ശാസ്ത്ര പഠനങ്ങളുടെ ഭാ​ഗമായി വിവിധ തരത്തിലുള്ള രോ​ഗാണുക്കളുടെ മേൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.റഷ്യൻ ആക്രമണത്തിൽ ലാബുകൾ തകർന്നാൽ അതീവ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന രോ​ഗാണുക്കൾ പുറത്തേക്ക് വ്യാപിക്കാനിടയാവും. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബയോ സെക്യൂരിറ്റി വിദ​ഗദ്ധർ രം​ഗത്ത് വന്നിരുന്നു.

മറ്റ് പല രാജ്യങ്ങളിലും ഇത്തരം ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ഉൾപ്പെടെയുള്ള വൈറസ് രോ​ഗങ്ങളുടെ ഭീഷണി എങ്ങനെ ലഘൂകരിക്കാമെന്നാണ് ഇത്തരം ലാബുകളിൽ നടക്കുന്ന പഠനം. യുക്രെ്യനിലെ ലാബുകൾക്ക് അമേരിക്കയുടെയും ലോകാരോ​ഗ്യ സംഘടനയുടെയും യൂറോപ്യൻ യൂണിയന്റെയും പിന്തുണയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!