യുഎഇയിൽ റൂം മേറ്റിനെ കൊലപ്പെടുത്തിയ കേസിൽ പ്രവാസിക്ക് വധശിക്ഷ

Expatriate sentenced to death for killing roommate in UAE

45 കാരനായ ഒരു സ്വദേശിയെ നെഞ്ചിലും ഹൃദയത്തിലും കുത്തി കൊലപ്പെടുത്തിയ കുറ്റത്തിന് 35 കാരനായ ആഫ്രിക്കക്കാരനെ ഉമ്മുൽ ഖുവൈനിലെ മിസ്‌ഡിമെയ്‌നർ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

ഉമ്മുൽ ഖുവൈനിലെ അൽ ഹംറയിൽ ഒരു വാടക വീട്ടിൽ ഒരു മുറി ഷെയർ ചെയ്തു ജീവിക്കുകയായിരുന്നു ഇരുവരും. ആഫ്രിക്കൻ സ്വദേശികളാണ് 2 പേരും.

45 കാരനായ ആഫ്രിക്കകാരൻ ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ 35 കാരനായ ആഫ്രിക്കക്കാരൻ ശല്യപ്പെടുത്തുകയായിരുന്നുവെന്ന് കൊലപാതകത്തിന് ദൃക്സാക്ഷിയായ വാടകക്കാരിൽ ഒരാൾ പറഞ്ഞു.

പിന്നീട് അവർ തമ്മിൽ വാക്ക് തർക്കമായെന്നും മരണപ്പെട്ടയാൾ ആദ്യം പ്രതിയുടെ മുഖത്ത് അടിക്കുകയും മൂക്കിന് പരിക്കേൽക്കുകയും ചെയ്തുവെന്നും പറയുന്നു. ഇതിന് പ്രതികാരമായി പ്രതി രണ്ട് തവണ കുത്തുകയും ഇത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ തടഞ്ഞു പോലീസ് എത്തുന്നതുവരെ കെട്ടിയിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!