Search
Close this search box.

ദുബായ് എക്സ്പോവേദിയിൽ ആദ്യമായി യുഎഇ മന്ത്രാലയത്തിലെ 100 ജീവനക്കാരുടെ കൂട്ട വിവാഹം.

Saif bin Zayed attends the mass wedding of 100 employees of the Ministry of the Interior

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ, ഫസാ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11 ന് എക്‌സ്‌പോ 2020 ദുബായിൽ ഒരു കൂട്ട പരമ്പരാഗത വിവാഹം നടന്നു.

യുഎഇ പവലിയനരികിൽ ഗയാത്ത് ട്രയലിൽ  മന്ത്രാലയത്തിലെ ആണും പെണ്ണുമായി 100 പേരെ അഭിനന്ദിച്ച് സോഷ്യൽ സോളിഡാരിറ്റി ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാനും ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനും പരിപാടിയിൽ പങ്കെടുത്തിരുന്നു. എക്‌സ്‌പോ 2020 ദുബായിൽ ആദ്യമായാണ് ഇത്തരത്തിൽ കൂട്ടവിവാഹം നടന്നത്.

വിവാഹിതരാകുന്ന യുവാക്കൾക്ക് അവരുടെ കുടുംബജീവിതം ആരംഭിക്കുന്നതിന് വിലയേറിയ സമ്മാനങ്ങൾ നൽകിയും മന്ത്രാലയം സഹായിച്ചു. യുഎഇയുടെ സാമൂഹിക പാരമ്പര്യങ്ങളും സംസ്‌കാരവും പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “ഫസ” ( Fazaa Social Security Fund ) എന്ന സംരംഭത്തിന്റെ ഭാഗമാണിത്.

ഷെയ്ഖ് സെയ്ഫ് ബിൻ സായിദിന്റെ സാന്നിധ്യം ഈ ബഹുജന വിവാഹത്തെ ആദരിച്ചു. ”ലോകമെമ്പാടുമുള്ള സന്ദർശകർക്ക് മുന്നിൽ ഞങ്ങളുടെ യഥാർത്ഥ എമിറാത്തി പാരമ്പര്യങ്ങളും സംസ്കാരവും പ്രദർശിപ്പിക്കുന്നതിനായി ഈ വർഷത്തെ കൂട്ടവിവാഹത്തിന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ Expo 2020 Dubai വേദി തിരഞ്ഞെടുത്തു” ര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിവാഹച്ചടങ്ങിൽ ഒരു സംഗീത സംഘം പരമ്പരാഗത എമിറാത്തി സംഗീതവും നൃത്തവും അവതരിപ്പിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!