കേരളത്തിൽ 6 ജില്ലകളിലെ താപനില, ഇന്ന് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരിൽ ഇന്നലെ രേഖപ്പെടുത്തിയത് 38.7 ഡിഗ്രി സെൽഷ്യസാണ്.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലാണ് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുള്ളതെന്നാണ് അറിയിപ്പ്. ഈ ജില്ലകളിൽ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് താപനില ഇന്ന് ഉയർന്നേക്കാം. 33 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ മാത്രമാണ് ഈ ജില്ലകളിൽ സാധാരണ അനുഭവപ്പെടേണ്ട ശരാശരി ചൂട്. ഇവിടങ്ങളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നൽകിയിരുന്നു.