കാനഡയിൽ വാഹനാപകടം : അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹർപ്രീദ് സിങ്, ജസ്പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റതായും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണർ അജയ് ബിസാരിയ അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ 3:45ഓടെയാണ് അപകടമുണ്ടായത്. ഹൈവേ 401ൽ, ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!