യുഎഇയിലെ ദുബായ്, ഷാർജ, അജ്മാൻ എന്നീ എമിറേറ്റുകളിൽ ഇന്ന് തിങ്കളാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് ഉയർന്ന ഹ്യുമിഡിറ്റിക്കും സാധ്യതയുണ്ട്.
യുഎഇയിലുടനീളമുള്ള ആകാശം ചില പ്രദേശങ്ങളിൽ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായി കാണപ്പെടും. കാറ്റ് ആവർത്തിച്ച് വീശുമെന്ന് പ്രതീക്ഷിക്കുന്നു, മണിക്കൂറിൽ 10-20 കി.മീ വേഗതയിൽ, ചിലപ്പോൾ മണിക്കൂറിൽ 30 കി.മീ വരെ വേഗതയിൽ എത്താം.
ശരാശരി താപനില 30-ൽ ആയിരിക്കുമെന്നും പരമാവധി താപനില 40°C വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
ഹ്യുമിഡിറ്റി 85 ശതമാനം വരെ എത്താം. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും ചൊവ്വാഴ്‌ച രാവിലെയുമാണ് ഏറ്റവും ഉയർന്ന ഹ്യുമിഡിറ്റി പ്രതീക്ഷിക്കുന്നത്.