ദുബായിൽ ഒരാളുടെ കാറിൽ നിന്ന് 600,000 ദിർഹം മോഷ്ടിച്ചതിന് ദുബായ് ക്രിമിനൽ കോടതി അഞ്ച് പേർക്ക് തടവ് ശിക്ഷ വിധിക്കുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. ഒരു ആഫ്രിക്കൻ ബോഡിഗാർഡ് നാദ് അൽ ഷെബയിലെ ഒരു ബിസിനസുകാരന്റെ വീട്ടിൽ കയറി പണം നിറച്ച രണ്ട് ബാഗുകൾ മോഷ്ടിക്കാൻ 4 പേരെ വീട്ടിലേക്ക് കയറ്റി വിടുകയായിരുന്നു,
പിന്നീട് വീട്ടിൽ കാറിൽ രണ്ട് ബാഗുകളിലായി ഇരുന്ന പണം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഗാർഡിന്റെ വിഹിതമായ 150,000 ദിർഹം എടുത്ത് തന്റെ രാജ്യത്തേക്ക് അയച്ചുവെന്നും ബാക്കിയുള്ളത് മറ്റ് നാല് പേർക്കും തുല്യമായി വിതരണം ചെയ്തുവെന്നും തെളിയിക്കപ്പെട്ടു.
പിന്നീട് ബിസിനസുകാരന്റെ പരാതിയിൽ വില്ലയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് ഗാർഡിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് പോലീസ് കാവൽക്കാരനെയും മറ്റുള്ളവരെയും പിടികൂടി. ചോദ്യം ചെയ്യലിൽ ഗാർഡ് മോഷണം ചെയ്‌തെന്ന് സമ്മതിച്ചു.