ഐൻ ദുബായ് ഇന്ന് മുതൽ റമദാൻ മാസാവസാനം വരെ അടച്ചിട്ടേക്കും.

Ain Dubai closed from today until end of holy month of Ramadan

ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായ് – ഇന്ന് മുതൽ മാർച്ച് 14 മുതൽ വിശുദ്ധ റമദാൻ മാസാവസാനം വരെ അടച്ചിടും.

ആനുകാലിക മെച്ചപ്പെടുത്തലുകൾക്ക് വേണ്ടിയാണ് ഈ താത്കാലിക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

സമാനതകളില്ലാത്ത അതിഥി അനുഭവം തുടർച്ചയായി വികസിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, സന്ദർശകരെ ആകർഷിക്കുന്ന പുതിയതും ആവേശകരവുമായ ഓഫറുകൾ അവതരിപ്പിക്കുന്നതിന് ഞങ്ങൾ ഞങ്ങളുടെ ഉപഭോക്തൃ ടീമുമായും പ്രധാന പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന്
ഐൻ ദുബായ് അതിന്റെ വെബ്‌സൈറ്റിലെ പ്രസ്താവനയിലൂടെ അറിയിച്ചു.

ബ്ലൂവാട്ടർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഐൻ ദുബായ് കഴിഞ്ഞ വർഷം ഒക്ടോബർ 21 നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!