കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് മാർച്ച് 21 മുതൽ മെയ് 1 വരെ ഷാങ്ഹായിൽ എത്തേണ്ട 106 അന്താരാഷ്ട്ര വിമാനങ്ങൾ മറ്റ് ആഭ്യന്തര നഗരങ്ങളിലേക്ക് വഴിതിരിച്ചുവിടുമെന്ന് ചൈനയുടെ ഏവിയേഷൻ റെഗുലേറ്റർ ചൊവ്വാഴ്ച അറിയിച്ചു.
എയർ ചൈന, ചൈന ഈസ്‌റ്റേൺ, ഷാങ്ഹായ് എയർലൈൻസ്, ജുനിയാവോ എയർ, സ്‌പ്രിംഗ് എയർലൈൻസ് എന്നിവ നടത്തുന്ന വിമാനങ്ങളെയാണ് ഇത് ബാധിക്കുകയെന്ന് ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.