Search
Close this search box.

റാസ് അൽ ഖൈമയിലെ ജബൽ ജയ്സിലെത്തുന്നവരിൽ വൈദ്യസഹായം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയതായി കണക്കുകൾ

The number of people seeking medical help for those arriving in Jabal Jais in Ras Al Khaimah is estimated to be high

യുഎഇയിലെ ഏറ്റവും ഉയരമുള്ള പർവതമായ ജബൽ ജയ്സിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരവധി പേർക്ക് ദേഹാസ്വസ്ഥതകളും നേരിടുന്നതിനാൽ വൈദ്യസഹായത്തിനായി മലയുടെ സമീപത്ത് ആംബുലൻസ് വാഹനങ്ങൾ സജ്ജമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

2 വർഷത്തിനുള്ളിൽ 103 പരാതികൾ ജബൽ ജയ്സിൽ നിന്നും ലഭിച്ചതായി ദേശീയ ആംബുലൻസ് വിഭാഗം തലവൻ അഹ്മദ് സാലിഹ് അൽ ഹാജിരി അറിയിച്ചു. മല കയറിയെത്തിയവർക്കുണ്ടായ ദേഹാസ്വസ്ഥതകളെ കുറിച്ചും പരിക്കേറ്റതുമായ കേസുകൾ 122 ആയിരുന്നു.

ചിലർക്ക് ആംബുലൻസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് വച്ച് തന്നെ വൈദ്യസഹായം നൽകിയെങ്കിൽ മറ്റു ചിലരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നതായും അൽ ഹാജിരി വെളിപ്പെടുത്തി.

ചൂടു കൂടുമ്പോൾ ജബലിലെ താപനില ഉയരുമെന്നതിനാൽ സൂര്യാഘാതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടങ്ങൾ സംഭവിച്ചതു മൂലം സഹായ വിളിയെത്തിയാൽ വൈദ്യസഹായം അതിവേഗത്തിലാക്കും. ഇതിനായി സമീപത്ത് ആംബുലൻസ് വാഹനങ്ങൾ സജ്ജമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts