അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കും റഷ്യ ഉപരോധമേര്‍പ്പെടുത്തി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ വില്യം ബേണ്‍സ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജന്‍ സാകി, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ബൈഡന്റെ മകന്‍ ഹണ്ടര്‍ എന്നിവര്‍ക്കും റഷ്യ ഉപരോധമേര്‍പ്പെടുത്തി.
യുക്രൈനില്‍ യുദ്ധം നടത്തുന്നതിന് റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും വിദേശകാര്യ മന്ത്രി സര്‍ജീ ലാവ്രോവിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ നടപടി.